യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടിയെടുത്ത ഡെലിവറി ബോയ് പിടിയില്‍

തൃശ്ശൂര്‍ ഇരിഞ്ഞാലിക്കുടയില്‍ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടിയെടുത്ത ഫുഡ് ഡെലിവറി ബോയ് പിടിയില്‍. കണ്ണൂര്‍ സ്വദേശി നിയാസിനെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം യുവതിയടെ വീട്ടില്‍ എത്തിച്ച സമയതാണ് ബല പ്രയോഗത്തിലൂടെ യുവതിയെ അക്രമിച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ ഇയാള്‍ യുവതിയില്‍ നിന്ന് 90 ലക്ഷം കൈ പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ മറ്റു ജില്ലകളിലും സമാനമായ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News