ഒരു പോലീസുകാരന് സല്യൂട്ട് കിട്ടേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാ….’കാക്കിപ്പട’ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ ശ്രദ്ധേയമായൊരു കഥാപശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത ‘കാക്കിപ്പട’ എന്ന ചിത്രം. ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയ്ലര്‍ റിലീസ് ചെയ്തു.

എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു ‘കാക്കിപ്പട’ സിനിമയുടേത്. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. കൂടാതെ തമിഴ്നാട്ടില്‍ നടന്ന പ്രിവ്യൂ ഷോയില്‍ ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു.

ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 23നു തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News