ടൂറിസം മേഖലയില്‍ കേരളം ഒന്നാമത്

കൊവിഡാന്തര ടൂറിസത്തില്‍ കേരളം കൈവരിച്ച നേട്ടത്തിന് അംഗീകാരം. ടൂറിസം മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ അവാര്‍ഡ് കേരളത്തിന്. 90.5 പോയിന്റ് നേടിയാണ് കേരളം മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം ആരോഗ്യരംഗത്തെയും മികച്ച പ്രകടനത്തിന് കേരളത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 183.8 സ്‌കോര്‍ നേടിയാണ് കേരളം ആരോഗ്യമേഖലിയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരവാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡെയുടെ തെരഞ്ഞെടുപ്പ്. നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ടൂറിസം മേഖലയില്‍ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് ജൂറി വിലയിരുത്തി. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഈ വര്‍ഷം കേരള ടൂറിസത്തിന് നിരവധി അവാര്‍ഡുകളാണ് ലഭിച്ചത്.
ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രേഡ് മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയില്‍ മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു.
ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ കേരളത്തെയും അടയാളപ്പെടുത്തി.
ട്രാവല്‍ പ്‌ളസ് ലിഷറിന്റെ വായനക്കാര്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.

കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാര്‍ഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും വിധം ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഇത്തരം പുരസ്‌ക്കാരങ്ങള്‍ പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News