നോയിഡ എക്സ്പ്രസ് ഹൈവേയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 3 മരണം

ദില്ലി ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയിൽ രണ്ട് ബസുകൾ  കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നുപേർ മരിച്ചു. ഇരുപത്തിരണ്ടോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

പുലർച്ചെ ഗ്രേറ്റർ നോയിഡ പാർക്കിന് സമീപമാണ് അപകടമുണ്ടായതെന്ന് ഗ്രേറ്റർ നോയിഡ പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here