സംഘർഷാവസ്ഥയ്ക്ക് അയവില്ല; അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ച് ഇന്ത്യ

സംഘർഷാവസ്ഥയ്ക്ക് അയവില്ലാതെ തവാങ്. അതിർത്തി മേഖലയിൽ കൂടുതൽ സൈന്യത്തെ ഇന്ത്യ വിന്യസിപ്പിച്ചു. അരുണാചൽ തവാങ്ങിലെ LAC ക്ക് സമീപം സേനാ വിന്യാസം ചൈന ഇപ്പോഴും തുടരുകയാണ്.ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. ഡിസംബർ 9-ൽ തവാങ് സെക്ടറിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇന്ത്യ അതീവ ജാഗ്രതയാണ് ഈ മേഖലയിൽ പുലർത്തുന്നത്. കൂടുതൽ സൈന്യത്തെ ഇന്ത്യൻ സേന ഈ മേഖലയിൽ വിന്യസിപ്പിച്ചു. ആകാശമാർഗം ചെറുക്കാനായി വ്യോമസേനയും സജ്ജമാണ്.

രണ്ട് ദിവസത്തെ വ്യോമസേനയുടെ സൈനിക അഭ്യാസ പ്രകടനങ്ങൾ അവസാനിച്ചെങ്കിലും ഇന്ത്യ സേനാ വിന്യാസത്തിൽ കുറവ് വരുത്തിയിട്ടില്ല. അതേസമയം തവാങ് സംഘർഷം പാർലമെന്റിൽ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്ഥാവനയിൽ വ്യക്തതയിലെന്നും ഈ ഗൗരവ വിഷയത്തിൽ ഇരു സഭകളിലും ചർച്ചവേണമെന്നതാണ് പ്രതിപക്ഷ ആവശ്യം.

ഡോക്ലാമിലെ ചൈനീസ് നിർമ്മാണ പ്രവർത്തനങ്ങൾ ആശങ്കാജനകമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. രാഹുൽഗാന്ധിയും കോൺഗ്രസും ചേർന്ന് ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുകയാണെന്നാണ് ബിജെപി ആരോപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News