തൃശൂരില്‍ മരം കടപുഴകി വീണു; നാല് പേര്‍ക്ക് പരുക്ക്

തൃശൂരില്‍ മരം കടപുഴകി വീണ് നാല് പേര്‍ക്ക് പരുക്ക്. 5 വാഹനങ്ങളും തകര്‍ന്നു. മണ്ണുത്തി വെറ്റിറനറി കോളേജ് ഗ്രൗണ്ടിന് സമീപത്താണ് സംഭവം. കോളേജ് ഗൗണ്ടില്‍ നടക്കുന്ന ഡോഗ് ഷോയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ സമീപത്ത് പാർക്ക് ചെയ്തിരുന്നു. ഈ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി കൂറ്റന്‍ മരം കടപുഴകി വീണത്.

ഇതിന് സമീപത്തുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല. തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും മണ്ണുത്തി പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News