ബഫർ സോൺ: വ്യാജ പ്രചരണങ്ങളെ അവഗണിക്കണമെന്ന് സിപിഐഎം

ബഫർസോണുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദങ്ങളളാണെന്ന് സിപിഐ എം. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട്‌ മാത്രമാണ്.ഇതിൽ എല്ലാ നിർമ്മിതികളും ഉൾപ്പെട്ടിട്ടില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

വിട്ടുപോയ നിർമ്മിതികൾ ഫീൽഡ് സർവ്വേയിൽ കൂട്ടിചേർക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്ആശങ്കകൾ പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.തെറ്റായ പ്രചരണം നടത്തുന്നവരുടെ താല്പര്യങ്ങൾ തിരിച്ചറിയണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ബഫർ സോൺ സംബന്ധിച്ച് ആരും ആശങ്കപെടേണ്ട കാര്യമില്ല.ജന ജീവിതം സംരക്ഷിച്ചു കൊണ്ട് ബഫര് സോൺ രൂപപ്പെടുത്തേണ്ട നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News