തൻ്റെ മണ്ഡലം സുരക്ഷിതമാണെന്ന് സൈനികർക്കൊപ്പം ചിത്രം പങ്ക് വെച്ച് കേന്ദ്ര നിയമമന്ത്രി

ഇന്ത്യ – ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ തവാംഗിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. തവാംഗില്‍ സൈനികരെ ശരിയായി വിന്യസിച്ചതിനാല്‍ പ്രദേശം നിലവിൽ പൂര്‍ണ്ണമായി സുരക്ഷിതമാണെന്ന് മന്ത്രി ട്വീറ്റു ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രം സഹിതമാണ് കേന്ദ്ര മന്ത്രിയുടെ കുറിപ്പ്.

കിരണ്‍ റിജ്ജു പ്രതിനിധികരിക്കുന്ന ലോകസഭ മണ്ഡലമാണ് തവാംഗ്.ധീരന്‍മാരായ സൈനികരെ ശരിയായ വിന്യസിച്ചതിനാല്‍ ഇവിടം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായി. ഇന്ത്യ – ചൈന സംഘർഷത്തെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മോശം പ്രസ്താവന കോണ്‍ഗ്രസിന് മാത്രമല്ല ഇന്ത്യ മഹാരാജ്യത്തിന് മുഴുവന്‍ നാണക്കേടായി മാറി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും മന്ത്രി ട്വിറ്റ് ചെയ്തു.ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് തനിക്ക് അഭിമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.സൈനികർക്കൊപ്പം നിൽക്കുന്ന ചിത്രവും കേന്ദ്ര മന്ത്രി പങ്കുവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here