തിരുവനന്തപുരത്ത് ക്ഷേത്രം തുറക്കാനെത്തിയ പൂജാരിക്ക് മർദ്ദനം

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയെ അജ്ഞാതസംഘം മർദ്ദിച്ചു . പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിലെ പൂജാരി പത്മനാഭനെയാണ് മൂന്നംഗ സംഘം മർദ്ധിച്ചത്.പത്മനാഭൻ ഇന്ന് രാവിലെ രാവിലെ ആറു മണിയോടെ പൂജാകർമ്മങ്ങൾക്കായി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.ക്ഷേത്രത്തിൻ്റെ പുറത്ത് ഗോപുരത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മൂന്നംഗ സംഘമാണ് പൂജാരി എത്തിയ ഉടൻ ക്രൂരമായി മർദ്ദിച്ചത്.

പത്മനാഭൻ്റെ നിലവിളി കേട്ട് പ്രദേശശവാസികൾ എത്തുമ്പോഴത്തേക്കും അക്രമികൾ ഓടി രക്ഷപെട്ടു.സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ പൂജാരിയെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. പൂജാരിക്ക് മർദ്ദനമേറ്റതോടെ ക്ഷേത്രത്തിലെ ദൈനംദിന പൂജാ ചടങ്ങുകൾ തടസ്സപ്പെട്ടു. മൂന്നംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി എന്ന് കാട്ടാക്കട പൊലിസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News