ആരാണ് മെസിയുടെ സൗഹൃദവലയത്തിലെ ആ മലയാളി?

മെസിയുടെ സൗഹൃദവലയത്തിൽ ഒരു മലയാളിയുണ്ടാകുമോ? ഉണ്ട്, ആരെന്നല്ലേ? അദ്ദേഹത്തെക്കുറിച്ചാണിനി പറയുന്നത്. മെസിക്കൊപ്പമുള്ള മലയാളികളുടെ സെൽഫികൾ പോലും സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ, യാദൃശ്ചികമായല്ലാതെ മെസിക്കും കുടുംബത്തിനുമൊപ്പം പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ സമയം ചെലഴിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു മലയാളിയുണ്ട്.

ദുബായിൽ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ്. മിശിഹായുടെ നേതൃത്വത്തിൽ അർജന്റീനൻ ടീം ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച മത്സരിക്കാനിറങ്ങുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിൽ തുടരുകയാണ് രാജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here