വർഗ്ഗീയതയെ നേരിടാൻ നിലവിൽ കോൺഗ്രസിനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

വർഗ്ഗീയതക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടികളാണ് സിപിഐഎമ്മും സിപിഐയും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.വർഗ്ഗീയതയെ നേരിടാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനാകില്ല. വർഗ്ഗീയതക്കെതിരെ യോജിക്കാൻ മനസുള്ളവരെ കൂടെ കൂട്ടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി കാർത്തികേയൻ ഫൗണ്ടേഷന്റെ പുരസ്ക്കാര സമർപ്പണ ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഗാന്ധീസത്തിന്റെ സ്വാധീനത്തിൽ നിന്നാണ് ജി കാർത്തികേയൻ കമ്മ്യൂണിസത്തിലേക്ക് വരുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ജി കാർത്തികേയൻ ഫൗണ്ടേഷന്റെ പുരസ്ക്കാരം കാനം രാജേന്ദ്രന് ഗോവിന്ദൻ മാസ്റ്റർ സമ്മാനിക്കും.യുവജനവിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരകാരനായി നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് എന്ന് കാനത്തെകുറിച്ച് ഗോവിന്ദൻ മാഷ് പറഞ്ഞു.വർഗ്ഗസമര പോരാട്ടങളിലൂടെ വളർന്നു വരുന്നവരാണ് നേതാക്കൾ. വർഗ്ഗസമര പോരാട്ടങൾക്ക് ഊർജ്ജം നൽകുമ്പോഴാണ് നേതാവും ജനങ്ങളും തമ്മിൽ ബന്ധം വളരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതി ജന്മി നാടു വാഴി വ്യവസ്ഥിതിയുടെ ഭാഗമാണ് ആർഎസ്എസ് രൂപീകരിച്ചത്.ഹിന്ദുക്കളെ ഒപ്പം നിർത്തി കോൺഗ്രസിനെ ഹിന്ദു പാർട്ടിയാക്കാനാകുമെന്നാണ് സ്ഥാപകനായ ഹെഡ്ഗെവാർ കരുതിയത് പക്ഷെ അതിന് ഗാന്ധി കൂട്ടു നിന്നില്ല. ഇന്നവർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അവർ ജനാധിപത്യത്തെആയുധമാക്കുന്നു.ഭരണഘടനപോലും മനുസ്മൃതിക്ക്  അനുസരിച്ച്  വേണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു.2025ൽ വീണ്ടും ബിജെപിഅധികാരത്തിലെത്തിയാൽ ഹിന്ദു രാഷ്ട്രം അവർ യാഥാർത്ഥ്യമാക്കും എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel