ശബരിമല: വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ;കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കും

ശബരിമലയിലെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ആരംഭിക്കുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ ആനന്ദ്.ഇത്തരത്തിൽ പ്രത്യേകഏർപ്പെടുത്താൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ നിലവിൽ വരുന്നത്. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുമായി ദർശനത്തിന് വരുന്നവർക്ക് ഉടൻ തിരികെ പോകാൻ സാധിക്കും. അങ്ങനെ വരുന്നവർ പ്രത്യേക ക്യൂവിൽ വന്ന് ആ ക്യൂവിലെ നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. കുട്ടികൾ തളർന്നു പോയിട്ടുണ്ടെങ്കിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നു മുതൽ നിലവിൽ വരും എന്നും സന്നിധാനം സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News