കേന്ദ്ര പൊതുമേഖലാ ഓഹരി വിൽപ്പനയും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം

കേന്ദ്ര പൊതുമേഖലാ ഓഹരി വിൽപ്പനയും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു  സംസ്ഥാന സമ്മേളനത്തിൽ ജനാൽ സെക്രട്ടറി വതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച പൂർത്തിയായി. വിവിധ മേഖലകളിലെ പ്രശ്നങ്ങളുയർത്തിയുള്ള 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ സംസ്ഥന കമ്മിറ്റിയേയും ഭാരവാഹികളേയും തിങ്കളാഴ്ച തെരഞ്ഞെടുക്കും. വിവിധ മേഖലകളിലെ പ്രശ്നങ്ങളുയർത്തിയുള്ള 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കേന്ദ്ര പൊതുമേഖലാ ഓഹരി വിൽപ്പനയും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇപിഎഫ് പെൻഷൻ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് കാലോചിത മാറ്റത്തിന് തയാറാകണം. തോട്ടം മേഖലയെയും അതിലെ ലക്ഷക്കണക്കിന് തൊഴിലാളികളെയും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം.വർഗീയതക്കെതിരെ വർഗ ഐക്യം ശക്തിപ്പെടുത്താൻ തൊഴിലാളികൾ മുന്നോട്ടു വരണം. റെയിൽവെ സ്വകാര്യവത്കരിക്കരുത്, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

കെഎസ്ആർടിസി യെ സംരക്ഷിക്കാൻ തൊഴിലാളികൾ പ്രതിജ്ഞാബദ്ധരാണെന്നും സമ്മേളനം പ്രഖ്യാപിച്ചു 604 പ്രതിനിധികൾ 3 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നു. തിങ്കളാഴ്ച വൈകീട്ട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ 2 ലക്ഷം തൊഴിലാളികൾ പങ്കെടുക്കുമെന്ന് സി ഐ ടി യു നേതാക്കൾ അറിയിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News