ഫുട്ബോൾ ലോകം കാൽക്കീഴിലാക്കാൻ അർജൻ്റീന;ഒന്നാം പകുതിയിൽ 2-0ന് മുന്നിൽ

ഖത്തർ ഫുട്ബോൾ ലോകകപ്പിൻ്റെ ഫൈനലിൽ ഫ്രാൻസിനെതിരെ  അർജൻ്റീന 2 – Oന് മുന്നിൽ. ഇരുപത്തിരണ്ടാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കിയ മെസിക്ക് പിന്നാലെ ഏഞ്ചൽ ഡി മരിയ കൂടി ഗോൾ നേടിയതോടെയാണ് ഒന്നാം പകുതിയിൽ അർജന്‍റീന 2 ഗോളിന് മുന്നിലെത്തിയത്.ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മുപ്പത്തിയഞ്ചാം മിനുട്ടിൽ മാക്അലിസ്റ്റർ നൽകിയ പാസിൽനിന്നാണ് ഡിമരിയ ലക്ഷ്യം കണ്ടത്

പെനാൽറ്റി ലക്ഷ്യം കണ്ടതോടെ മെസി ലോകകപ്പിൽ നേടുന്ന പന്ത്രണ്ടാം ഗോളാണിത്. ഡിമരിയയെ ഡെംബലെ ഫൌൾ ചെയ്തതിനാണ് അർജന്‍റീനയ്ക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ടതോടെ ഈ ലോകകപ്പിലെ മെസിയുടെ ഗോൾ നേട്ടം ആറായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News