ഫൈനലിൽ റെക്കോഡ് സൃഷ്ടിച്ച് മെസി

ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായി ഏറ്റുമുട്ടുമ്പോൾ പുതിയ റെക്കോഡ് എഴുതിച്ചേർത്ത് അർജൻ്റീന നായകൻ ലയണൽ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡാണ് ഇന്നത്തെ മത്സരത്തോടെ തൻ്റെ പേരിൽ എഴുതിച്ചേർന്നത്. ലോകകപ്പിൽ ഇതുവരെ 26 മത്സരങ്ങളാണ് മെസ്സി കളിച്ചത്. ഇതോടെ 25 മത്സരങ്ങൾ കളിച്ച മുൻ ജര്‍മന്‍ ക്യാപ്റ്റൻ ലോഥര്‍ മത്തേവൂസിന്റെ റെക്കോഡാണ് പഴങ്കഥയായി മാറിയത്.

1990ൽ ജർമനിക്ക് ലോകകപ്പ് സമ്മാനിച്ച നായകനാണ് മത്തേവൂസ്. മറ്റാരു ജർമ്മൻ താരം മിറോസ്ലാവ് ക്ലോസെയാണ് 24 മത്സരങ്ങളുമായി ഇരുവർക്കും പിന്നിൽ. 23 മത്സരങ്ങൾ കളിച്ച പൗളോ മാള്‍ഡീനിക്ക് പിന്നിൽ   22 കളികളുമായി പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ചാം സ്ഥാനത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News