
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ലോക കായിക മാമാങ്ക വേദിയില്‍ എക്കലാത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.
ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങുമ്പോള്‍ ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെ എന്ന് മമ്മൂട്ടിയുടെ ആദ്യത്തെ ഫെയിസ്ബുക്ക് പോസ്റ്റ്. മിനുട്ടുകള്‍ക്കകം ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് രണ്ടാം പോസ്റ്റുമെത്തി
‘എന്തൊരു രാത്രി ! നല്ല കളി സമ്പൂര്‍ണ്ണ Goosebumps
ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം
ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍…’ എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
ഉജ്ജലമായ ഒരു ഫൈനല്‍ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.അവര്‍ ഹൃദയം തുറന്നു കളിച്ചു കഠിനമായി ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍ എന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഉജ്ജ്വലമായ ഒരു ഫൈനല്‍… യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം നല്‍കി.
കഠിനമായി ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്.
ലിയോ മെസ്സി തന്റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം…
ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കൈലിയന്‍ എംബാപ്പെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍.
ഖത്തര്‍ നന്നായി.
ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം.’
ആവേശകരമായ ലോകകപ്പ് ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തകയായിരുന്നു അര്‍ജന്റീന. നിശ്ചിത സമയത്തിനും അധിക സമയത്തിനും ശേഷം ഇരു ടീമുകളും 3 – 3 സമനില എത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 3-2ന് തോല്‍പ്പിച്ചായിരുന്നു 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന വിജയം ചൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here