ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ഇരുസഭകളും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അരുണാചല്‍ അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഇന്നും ഉന്നയിക്കും. രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരി ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി. ഈ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ബഫര്‍സോണ്‍ വിഷയം നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേരളത്തിലെ 13 ജില്ലകളെയും ബാധിക്കുന്ന വിഷയമാണിതെന്നും അതീവ ഗൗരവത്തോടെ വിഷയം ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. മനീഷ് തിവാരി എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News