വേള്‍ഡ്കപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് മര്‍ദ്ദനം

കൊച്ചി കലൂരില്‍ വേള്‍ഡ്കപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് മര്‍ദനം. രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. അരുണ്‍, ശരത് എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

പൊഴിയൂര്‍ എസ്.ഐ ,എസ്.സജി യ്ക്ക് മര്‍ദ്ദനം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്നതിന് വേണ്ടി പൊഴിയൂര്‍ സ്വദേശികള്‍ ജംഗ്ഷനില്‍ സ്‌ക്രിന്‍ സ്ഥാപിച്ചു കളി കാണുന്നതിനിടെ പതിന്നൊര മണിക്ക് മദ്യപിച്ചു എത്തിയ രണ്ടു യുവാക്കള്‍ ‘ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി ആക്രമിയെ പിടികൂടാന്‍ ശ്രമിക്കവേ എസ്.ഐയ്ക്ക് നേരെ ആക്രമണം നടത്തി

എസ് .ഐയെ ചവിട്ട് തറയില്‍ തള്ളുകയും, തുടര്‍ന്ന് കൈയ്യില്‍ ചവിട്ടുകയും ചെയ്തു.തുടര്‍ന്ന് ബലപ്രയോഗത്തില്‍ പ്രതിയായ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ (32) പോലിസ് പിടികൂടി പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

എസ്.ഐ ,സജി യെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.ഐ യ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിന്‍ പാറശാല പോലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News