CITU:സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് റാലിയോടെ ഇന്ന് സമാപനം. പുതിയ കമ്മിറ്റിയെയും സംസ്ഥാന ഭാരവാഹികളെയെയും ഇന്ന് തെരഞ്ഞെടുക്കും. രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന റാലി വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പതിനഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയായി. ഇതിന് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ ഇന്ന് മറുപടി നല്‍കും. പുതിയ സംസ്ഥാന കമ്മിറ്റി, ഭാരവാഹികള്‍, അഖിലേന്ത്യ സമ്മേളന പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുക്കും. വിവിധ മേഖലകളിലെ പ്രശ്‌നങ്ങളുയര്‍ത്തിയുള്ള 21 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

വൈകിട്ട് 5 മണിക്കാണ് തൊഴിലാളി റാലി. കടപ്പുറത്ത് എം വാസു നഗറില്‍ ചേരുന്ന സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, എളമരം കരീം എം പി എന്നിവര്‍ സംസാരിക്കും. കേന്ദ്രീകരിച്ച പ്രകടനമുണ്ടാവില്ല. പ്രതിനിധികള്‍ വൈകിട്ട് നാലിന് ടാഗോര്‍ ഹാളില്‍നിന്ന് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തും. ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും സിഐടിയു അംഗങ്ങളായ തൊഴിലാളികള്‍ കുടുംബ സമേതം റാലിയില്‍ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here