ഫുട്ബോളിന്റെ മിശിഹാ വിടപറയുന്നില്ല; വിരമിക്കില്ലെന്ന് മെസി

ഫുട്ബോളിന്റെ മിശിഹാ വിടപറയുന്നില്ല. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അര്‍ജന്റീനയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഒരു ചാമ്പ്യനായി കളിക്കുന്നത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മെസി പറഞ്ഞു.

തന്റെ ജീവിതകാലം മുഴുവന്‍ ആഗ്രഹിച്ച ട്രോഫി ഇതായിരുന്നു.. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്.. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.. ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസുതുറന്ന മെസി അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ കളിതുടരുമെന്ന് വ്യക്തതമാക്കി.

അടുത്ത ലോകകപ്പില്‍ താന്‍ ഉണ്ടാകില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.. ക്രൊയേഷ്യക്കെതിരെ സെമി ഫൈനല്‍ വിജയത്തോടെയാണ് അര്‍ജന്റീനയിലെ ഒരു പ്രാദേശിക മാധ്യമത്തോട് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ താരം ഉണ്ടാകുമോ എന്ന കായിക ലോകത്തിന്റെ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം. ലോകകിരീടം നേടിയതിന് പിന്നാലെയുള്ള മെസിയുടെ പ്രഖ്യാപനം ആരാധകരുടെ ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരമാണ്.. 2016 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലെയോട് പരാജയപ്പെട്ടതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തീരുമാനം പിന്‍വലിച്ച് കളത്തില്‍ മടങ്ങിയെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here