ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തം. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു. കാഴ്ച പരിധി 800 മീറ്ററിനും താഴെയാണ്. മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാഫിക് പോലീസ് വ്യക്തമാക്കി.

അതേസമയം ദില്ലിയിലെ കുറഞ്ഞ താപനില 6 ഡിഗ്രിക്കുo താഴെയെത്തി. ശൈത്യം കടുക്കുന്നതിനാലും മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തിലും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News