
ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പിന്തുണ അതിശയകരമാണെന്നും അര്‍ജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ദേശീയ ഫുട്‌ബോള്‍ പേജിന്റെ പ്രതികരണത്തില്‍ കേരളത്തിനൊപ്പം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെ മറ്റ് ആരാധകര്‍ക്കും നന്ദി അറിയിക്കുന്നുണ്ട്.
അര്‍ജന്റീനയുടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേരിനൊപ്പം കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മലയാളികളായ അര്‍ജന്റീനന്‍ ആരാധകര്‍.
ഷൂട്ടൗട്ട് വരെ നീണ്ട മല്‍സരത്തില്‍ ഫ്രാന്‍സിനെ 4-2ന് തോല്‍പിച്ചാണ് അര്‍ജന്റീനയുടെ സുവര്‍ണ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് 2-2ലും അധികസമയത്ത് 3-3 എന്ന നിലയിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെയാണ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ മൂന്നാം തവണ പെനല്‍റ്റി വിധികുറിക്കാനെത്തിയത്.
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ— Selección Argentina 🇦🇷 (@Argentina) December 19, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here