കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം;2 പേര്‍ മരിച്ചു

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു. കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്.

തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു, കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രാജേന്ദ്രന്റെ ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുവിന്റെ കല്യാണത്തിനായി റിസോര്‍ട്ടില്‍ പോകവേയാണ് അപകടം. മരിച്ചവരുടെ മൃതദേഹം രോഹിണി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News