കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-വർഗീയ -ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ പോരാടും എന്ന പ്രഖ്യാപനവുമായി സിഐടിയു സമ്മേളനത്തിന് സമാപനം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കും വർഗീയ – ഫാസിസ്റ്റ് അജണ്ടകൾക്കുമെതിരെ പോരാടുമെന്ന പ്രഖ്യാപനവുമായി സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് സമാപനം. സിഐടിയു തനിച്ചും ഇതര തൊഴിലാളി സംഘടനകളുമായി കൈകോർത്തും വരും നാളുകളിൽ പ്രക്ഷോഭം ശക്തമായി തുടരും.റിപ്പോർട്ടിന്മേൽ രണ്ടു ദിവസമായി നടന്ന ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി എളമരം കരീം എംപി മറുപടി പറഞ്ഞു.

തുടർന്ന് റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. വിവിധ ജില്ലകളെയും ഘടകങ്ങളെയും പ്രതിനിധീകരിച്ച് 61 പേർ ചർച്ചയിൽ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പ്രതിനിധികളെ അഭിവാദ്യം ചെയ്തു.

പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി എളമരം കരീം ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമാപന പ്രസംഗം നടത്തി. മാമ്പറ്റ ശ്രീധരൻ നന്ദി പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ പ്രകാശനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News