രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; ബി.ജെ.പി എം.പി സുശീൽ കുമാർ മോദി

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുതെന്ന് സുശീൽ കുമാർ മോദി എം.പി. രാജ്യസഭയിലെ സീറോ അവറിലായിരുന്നു സുശീൽ കുമാർ മോദിയുടെ സ്വവർഗവിവാഹവിരുദ്ധ പരാമർശം.

സ്വവർഗ്ഗവിവാഹം നിലവിലുള്ള വ്യക്തിനിയമങ്ങളുടെ സന്തുലിതയെ ബാധിക്കും എന്നതായിരുന്നു സുശീൽ കുമാർ മോദിയുടെ വാദം. “വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. ഒരു വ്യക്തിനിയമവും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ല. അവ വ്യക്തിനിയമങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. രണ്ട് ജഡ്ജിമാർക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ലിത്. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണം”, സുശീൽ കുമാർ മോദി പറഞ്ഞു.

നവംബർ 25ന് സ്വവർഗ്ഗവിവാഹം നിയമാനുസൃതമാക്കുന്നതിലുള്ള അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. സ്വവർഗ്ഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ ഉൾപ്പെടുത്തി നിയമാനുസൃതമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്വവർഗാനുരാഗികളായ രണ്ട് വ്യക്തികൾ നൽകിയ ഹർജിയായിരുന്നു നോട്ടീസിന് ആധാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel