ബെലഗാവിക്കായി പോര്; കർണാടക-മഹാരാഷ്ര അതിർത്തികളിൽ പ്രതിഷേധം ശക്തം

ബെലഗാവി ജില്ലയുടെ പേരിൽ കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ കൺവെൻഷന് അനുമതി നൽകാത്തതാണ് പുതിയ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൺവെൻഷന് അനുമതി നൽകാത്തതിന്റെ പേരിൽ ആയിരങ്ങളാണ് അതിർത്തിഹൈവേ ഉപരോധിക്കുന്നത്. കഴിഞ്ഞ കൊല്ലവും ഇതേ സംഘടനയ്ക്ക് കൺവെൻഷൻ നടത്താൻ അനുമതി നൽകിയിരുന്നില്ല. നിലവിൽ കർണാടക സംസ്ഥാനത്തിലുള്ള ബെലഗാവി ജില്ലയുടെ പേരിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ രൂക്ഷമായ തർക്കമാണ് നിലനിൽക്കുന്നത്. മറാത്തിഭാഷ സംസാരിക്കുന്നവർ കൂടുതലായതിനാൽ മഹാരാഷ്ട്ര ഈ ജില്ലയിൽ അവകാശവാദം ഉന്നയിക്കുകയാണ്. എന്നാൽ മഹാരാഷ്ടരയിലെ സാംഗ്ലി ജില്ലയിലെ ഒരുപാട് ഗ്രാമങ്ങൾ കർണാടകത്തിൽ ചേരുമെന്ന, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ പ്രഖ്യാപനം ഈ വിഷയത്തെ കൂടുതൽ ആളിക്കത്തിക്കുകയായിരുന്നു.

കർണാടക നിയമസഭയുടെ ശൈത്യകാലസമ്മേളനം നടക്കാനിരിക്കുന്ന ബെലഗാവിയിൽ കനത്ത സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംഘടനകൾ പ്രതിഷേധം കനപ്പിക്കുമെന്ന സൂചനയെത്തുടർന്ന് ആയിരത്തോളം പൊലീസുകാരെ വിന്യസിക്കുകയും അഞ്ഞൂറോളം സി.സി.ടി.വി ക്യാമറകൾ വെച്ചതും പോലീസ് നഗരത്തെ നിരീക്ഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News