മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ
പൊതു ജനാരോഗ്യം ലോക ശ്രദ്ധ നേടിയതായി മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് നേട്ടങ്ങളെ പോലെ പോരായ്മകളും ഉണ്ട്. ഇത് തിരുത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. പൊതു-സ്വകാര്യ മേഖലകൾ കൈകോർക്കണം. നാടിന്റെ ഭാവിക്ക് അത് ഒഴിച്ചു കൂടാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി  അഭിപ്രായപ്പെട്ടു.

പി ജി ഹോസ്റ്റൽ കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഞ്ചിനിയറിംഗ് കോളേജ് മന്ത്രി പി എ മുഹമ്മദ് റിയാസും റീഹാബിലിറ്റേഷൻ സെൻ്റർ മന്ത്രി അഹമ്മദ് ദേവർ കോവിലും ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News