കോൺഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയായി മാറി; പാർട്ടിയിൽ നിന്നും രാജി അറിയിച്ച് മേഘാലയ മുൻ മന്ത്രി

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവും മന്ത്രിയുമായിരുന്ന അംപരീന്റെ രാജി പ്രഖ്യാപനം പാര്‍ട്ടിയെ സമ്മർദ്ധത്തിലാക്കും.

മറ്റൊരു കോൺഗ്രസ് എംഎല്‍എയ്‌ക്കൊപ്പം ഭരണപ്പാർട്ടിയായ എന്‍പിപിയില്‍ ചേരാന്‍ലിംഗ്ദോ തീരുമാനിച്ചതായാണ് വിവരം.എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.

കോണ്‍ഗ്രസിന് മേഘാലയയിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു.സംസ്ഥാനത്ത് കോൺഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയായി മാറിയെന്നും ചൂണ്ടിക്കാട്ടി അംപരീന്‍ ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും രാജിക്കത്ത് ടാഗ് ചെയ്താണ് മുൻ മന്ത്രിയുടെ ട്വീറ്റ്.ഇവിടുത്തെ ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം കോൺഗ്രസാണ് എന്ന് തനിക്ക് ഇനി വിശ്വാസമില്ലെന്നും രാജിക്കത്തിൽ മുൻ മേഘാലയ മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News