നിയമസഭയിൽ സവർക്കറിന്റെ ചിത്രവും; കർണാടകയിൽ പ്രതിഷേധം

കർണാടക നിയമസഭാ ശൈത്യകാലസമ്മേളനത്തിന്റെ ആദ്യദിനം സവർക്കറുടെ ചുമർചിത്രം അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയ് ആണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്.

സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, സുബാഷ് ചന്ദ്ര ബോസ്, അംബേദ്‌കർ തുടങ്ങിയവരുടെ ചിത്രത്തിനടുത്താണ് സവർക്കറുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷമായ കോൺഗ്രസ് സഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ചുമർചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് ഒരു സാധാരണസംഭവമാണെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മയ് പ്രതികരിച്ചു. സമ്മേളനം നടക്കുന്ന ബെലഗാവി ജില്ലയുടെ പേരിൽ കർണാടകവും മഹാരാഷ്ട്രയും തമ്മിൽ രൂക്ഷമായ വാക്ക്പോര് നടക്കുന്നതിനിടെയാണ് സവർക്കറുടെ ചിത്രം സഭയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, സമ്മേളനം നടക്കുന്ന ബെലഗാവിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെ സമ്മേളനകാലത്ത് പ്രതിഷേധങ്ങൾക്കും യോഗങ്ങൾക്കും ബെലഗാവിയിൽ വിലക്കുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here