അങ്കമാലി അതിരൂപതയില്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം വിശ്വാസികള്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം വിശ്വാസികള്‍. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ മുറി വിശ്വാസികള്‍ പൂട്ടി.മുറിയ്ക്ക് മുന്നില്‍ അയോഗ്യതാ പത്രവും സമര്‍പ്പിച്ചു.അതേ സമയം അതിരൂപത ശതാബ്ദി ആഘോഷപരിപാടികള്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വൈദികര്‍.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയാണ്.ഇതിന്‍റെ ഭാഗമായി അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ മുറി ഒരു വിഭാഗം വിശ്വാസികള്‍ പൂട്ടി.ഒപ്പം അയോഗ്യതാ പത്രവും മുറിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ബിഷപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് അതിരൂപതയ്ക്ക് കീഴിലെ സെന്‍റ് മേരീസ് ബസലിക്ക അടച്ചിട്ടതെന്നും വിശ്വാസികള്‍ ആരോപിച്ചു.അതേ സമയം അതിരൂപതയുടെ ശതാബ്ദിആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദികരും വിശ്വാസികളും.ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സിനഡ് നിര്‍ദേശം തള്ളിയ അതിരൂപതയിലെ വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചായിരിക്കും ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമിടുകയെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ ജോസ് ഇടശ്ശേരി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News