ബഫർസോൺ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു, വിദഗ്ദ്ധ സമിതി യോഗവും നാളെ

ബഫർ സോണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും സജീവമാകുന്നതിനിടെ    ഉന്നത തല യോഗം വിളിച്ച്‌  മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ വൈകീട്ട് നടക്കുന്ന യോഗത്തിൽ വനം,റവന്യു,തദ്ദേശ സ്വയം ഭരണ മന്ത്രിമാർ പങ്കെടുക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചുള്ള നിലപാടുമായാണ് സർക്കാർ  മുന്നോട്ട് പോകുന്നത്.ഉപഗ്രഹസർവ്വേ അന്തിമരേഖയല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

ഓരോ പ്രദേശത്തേയും പ്രത്യേകത നേരിട്ട് മനസിലാക്കാൻ വിദഗ്ദ്ധ സമിതിയേയും നിയോഗിച്ചു.ഇത്തരത്തിൽ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ കുറ്റമറ്റ റിപോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബഫർ സോൺ പ്രശ്നത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുമെന്ന ആശങ്ക ഒരർത്ഥത്തിലും ആവശ്യമില്ലെന്ന് വനം മന്ത്രി  എ കെ ശശീന്ദ്രനും വ്യക്തമാക്കി.കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ജസ്റ്റിസ്തോട്ടത്തിൽ  ബി രാധാകൃഷ്ണൻ അധ്യക്ഷനായ  വിദഗ്ദ്ധ സമിതി നാളെ യോഗം ചേരുന്നുണ്ട്. ഡിസംബർ 30നാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടി നല്‍കാൻ നേരത്തെ ധാരണയായിരുന്നു. ഇതിന്റെ പുതിയ സമയ ക്രമം സമിതി തീരുമാനിക്കും. ഡിസംബർ 23 വരെയാണ് നിലവില്‍ സമയപരിധി അനുവദിച്ചിരുന്നത്. ഇത് 15 ദിവസം കൂടി നീട്ടാനാണ് ആലോചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News