ചേരികളിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ ​ഗുജറാത്ത്

രാജ്യത്ത് ചേരികളിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ ​ഗുജറാത്ത് മുന്നിൽ. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പട്ടികയിൽ മുന്നിലാണ് .അതെ സമയം കണക്കുകളിൽ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം വീണ്ടും രാജ്യത്തിന് മാതൃകയായി.രാജ്യസഭയിൽ എ എ റഹീം എം പി യുടെ ചോദ്യത്തിന് മറുപടിയായാണ് , നഗരകാര്യ മന്ത്രാലയ സഹമന്ത്രി കൗശൽ കിഷോർ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ കണക്കുകൾ പുറത്തു വിട്ടത് .

പ്രധന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ കണക്കുകൾ കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടവും ഒപ്പം മറ്റു സംസ്ഥാനങ്ങൾക്കുള്ള മാതൃകയുമാണ് .ബിജെപി വികസന മഹിമ മുൻനിർത്തുന്ന ഗുജറാത്തിൽ ചേരികളിൽ താമസിക്കുന്നവരുടെ എണ്ണം 3,45,998 ആണ്. 467434 പേർ ഇപ്പോഴും ചേരികളിൽ നിന്നും മോചനം നേടിയിട്ടില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.മഹാരാഷ്ട്രയിൽ 24 ,99 ,948 പേരും മധ്യപ്രദേശിൽ 11 ,17 ,764 പേരും ഉത്തർപ്രദേശിൽ 10 ,66 ,363 പേരും കർണ്ണാടകയിൽ 7 ,07 ,662 പേരും ചേരികളിൽ തന്നെ.ഈ അഞ്ചു സംസ്ഥാനങ്ങളിലെയും കണക്കുകൾ രാജ്യത്തിൽ ആശങ്ക പരത്തുന്നതാണ് .കേരളത്തിൽ വെറും 45 ,417 കുടുംബങ്ങൾ മാത്രമാണ് ചേരികളിൽ താമസിക്കുന്നത് . ഇത് ബിജെപിയുടെ വികസന മാതൃകയുടെ യാഥാർഥ്യത്തെ തുറന്നു കാട്ടുന്നു.

അദാനി ,അംബാനി തുടങ്ങിയ കോര്പറേറ്റുകളുട വികസനത്തിന് മാത്രം മുൻഗണന കൊടുക്കുന്ന കേന്ദ്ര സർക്കാർ ,ചേരികളിലെ ദുർബലരെ അവഗണിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്തുടനീളമുള്ള 1 ,08 ,227 ചേരികളിലായി 6 .54 കോടി ആളുകൾ താമസിക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു .ജനവിരുദ്ധവും കോര്പറേറ്റ് അനുകൂലവുമായ സാമ്പത്തിക നയമാണ് ചേരികളിലെ ദുർബലരെ ഇപ്പോളും ക്രൂരമായി അവഗണിക്കുന്നത്.ബിജെപി തുടരുന്ന കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്ക് യഥാർത്ഥ ബദൽ ഇടതു പക്ഷമാണെന്ന് കേരളത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here