മർദ്ധിച്ചു,ഒന്നാം നിലയിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു; നാലാം ക്‌ളാസ്സുകാരന് ദാരുണാന്ത്യം.

കർണാടകയിൽ നാലാംക്ലാസ്സുകാരന് ദാരുണാന്ത്യം. സ്കൂളിന്റെ ഒന്നാം നിലയിൽനിന്ന് അധ്യാപകൻ മർദിച്ചശേഷം വലിച്ചെറിഞ്ഞതുമൂലമാണ് കുട്ടി മരിച്ചത്.

കർണാടകത്തിലെ ഗഡഗ് ജില്ലയിലെ ഹഡ്ലി ഗ്രാമത്തിലായിരുന്നു സംഭവം. മുത്തപ്പ യെല്ലപ്പ എന്ന അധ്യാപകൻ കുട്ടിയെ മൺകോരികൊണ്ട് മർദ്ധിച്ച ശേഷം സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച, അതേ സ്കൂളിലെ അധ്യാപികയായ കുട്ടിയുടെ അമ്മയെയും അധ്യാപകൻ മർദിച്ചു. എന്താണ് മർദ്ദനകാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയെ മർദ്ധിച്ച അധ്യാപകൻ ഒളിവിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here