തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥനെ കാൺമാനില്ല

പുളിങ്കുടി എആർ ക്യാമ്പിലെ എഎസ്ഐ ബാലകൃഷ്ണനെ ഇന്നലെ മുതൽ കാൺമാനില്ല.ഇന്നലെ രാവിലെ ക്യാമ്പിൽ നിന്നും ഒരുദിവസത്തെ ബി എച്ച് വാങ്ങി വാങ്ങി ഉച്ചയോടെ ബാഗുമായി പുറത്തിറങ്ങിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.തൻ്റെ മൊബൈൽ ഫോണും വാഹനവും അസ്വാഭാവികമായി ക്യാമ്പിൽ ഉപേക്ഷിച്ചാണ് അദ്ദേഹം പുറത്ത് പോയത്.

ഇന്ന് രാത്രി ഏഴ് മണിരെ താമസസ്ഥമായ പൂജപ്പുരയിലുള്ള പൊലിസ് ക്വാർട്ടേഴ്സിൽ അദ്ദേഹം എത്തിയിട്ടില്ലാത്തതിനാൽ മകൻ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്.സംഭവത്തിൽ വിഴിഞ്ഞം പൊലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പുളിങ്കുടി ക്യാമ്പിലോ വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലോ പൂജപ്പുര പൊലിസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുറച്ച് നാളത്തേക്ക് മാറി നിൽക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള കത്ത് ബാലകൃഷ്ണൻ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News