2022 മിസിസ് വേൾഡ് കിരീടം ഇന്ത്യക്ക്

വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമായ മിസിസ് വേൾഡ് കിരീടം ഇന്ത്യക്കാരി സർഗം കൗശലിന്.അമേരിക്കയിലെ ലാസ് വേഗാസിലാണ് 2022 ലെ മത്സരം നടന്നത്.മത്സരത്തിൽ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനവും നേടി. 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കിയാണ് സർഗം കിരീടം ചൂടിയത് . 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മിസിസ് വേൾഡ് കിരീടം എത്തുന്നത്. 2001ൽ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് മിസിസ് വേൾഡ് കിരീടം ആദ്യം ഇന്ത്യയിൽ എത്തുന്നത്.
നീണ്ട കാത്തിരിപ്പിന് വിരാമം, 21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരികെ ലഭിച്ചു!”മിസിസ് ഇന്ത്യ മത്സരാർഥി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.കിരീട നേട്ടത്തിനു ശേഷം താനെത്ര മാത്രം സന്തോഷവതിയാണെന്ന് വിവിരിക്കുന്ന വിഡിയോയും താരം പങ്കുവച്ചു

ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന സർഗം ജമ്മു കശ്മീർ സ്വദേശിനിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ സർഗം മുമ്പ് വിജാഗിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ് സർഗം കൗശലിന്റെ ഭർത്താവ്.

വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമായ മിസിസ് വേൾഡ് ആരംഭിച്ചത് 1984ലാണ്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ മത്സരം 1988 മുതലാണ് മിസിസ് വേൾഡ് എന്ന പേരിൽ സംഘടിപ്പിക്കാൻ തുടങ്ങിയത് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News