മഹാരാഷ്ട്രയിൽ 16കാരി ബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ 16കാരി 12 മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ പാൽഘർ ജില്ലയിലാണ് പതിനാറുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഗ്രാമത്തിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് പെൺകുട്ടിയെ കൊണ്ടുവന്നായിരുന്നു പീഡിപ്പിച്ചത്. തുടർന്ന് പുലരുന്നത് വരെ 12 മണിക്കൂറോളം മാറിമാറി ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ റൂറൽ പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here