മൂന്നാർ ദേവികുളം പുതുക്കടിയിൽ കുട്ടിയാനയുടെ ജഢം കണ്ടെത്തി. പുതുക്കുടി കണ്ണൻദേവൻ കമ്പനിയുടെ ഫെർഫ്യൂം ഫാക്ടറിയ്ക്ക് മുകളിലുള്ള ഗ്രാൻ്റീസ് തോട്ടത്തിലാണ് മൂന്ന് വയസ്സുള്ള ആൺ കുട്ടിയാനയുടെ ജഢം കണ്ടത്.
കൂപ്പ് തൊഴിലാളികൾ ജഢം കണ്ടെത്തിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി ഈ മേഖലയിൽ ആനയുടെ ശബ്ദം തുടർച്ചയായി കേട്ടിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജിയുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൂന്നാർ ഫോറസ്റ്റ് അസി. വെറ്റിറനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തികരിച്ച് സംസ്ക്കരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here