ഡികെ ശിവകുമാറിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിബിഐ റെയിഡ്

കർണാടക കോൺഗ്രസ് പ്രസിഡൻ്റ് ഡി കെ ശിവകുമാർ ചെയർമാനായ കോളേജുകളിൽ സിബിഐ റെയിഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയിഡ് നടന്നത്.ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബൽ അക്കാദമി ഓഫ് ടെക്നോളജിയുടെ ചെയർമാനാണ് ഡി കെ ശിവകുമാർ.

റെയിഡുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, ശിവകുമാറിന്റെ ഭാര്യ,കോളേജ് അധ്യാപകർ ജീവനക്കാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. തുടങ്ങിയവരെയും ചോദ്യം ചെയ്തു.

മുമ്പ് നാഷണൽ ഹെറാൾഡ് കേസിൽ നവംബർ 14 ന് ദില്ലിയിൽ വിവിധ ദേശീയ ഏജൻസികൾ ഡി കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News