ഭീകരതക്ക് എതിരെ നടപടി ശക്തമാക്കിയെന്ന് കേന്ദ്രം

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം എന്നതിലാണ് കേന്ദ്ര സർക്കാറിൻ്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സർക്കാർ – നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ശക്തമാക്കി നിയമ മാർഗത്തിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ ഭീകരാക്രമണങ്ങൾക്ക് 168% കുറവ് വന്നതായും മന്ത്രി പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസി ഭേദഗതി നിയമം കൊണ്ടുവന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് ഫെഡറൽ ഘടന ഉറപ്പുവരുത്തുകയും നിർവ്വഹണ തലത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ 94% കേസുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടു. 2014 ന് ശേഷം ഇത് വരെ ആറായിരം ഭീകരവാദികൾ കീഴടങ്ങി. ഇടതുപക്ഷ തീവ്രവാദികളെ നിർവ്വീര്യമാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അക്രമ സംഭവങ്ങളിൽ 265 ശതമാനം കുറവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ത്രിപുരയും മേഘാലയയും ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയുടെ ഭൂരിഭാഗം പ്രദേശത്തും സായുധസേന പ്രത്യേക അധികാര നിയമം നിയമം പിൻവലിച്ചു. അരുണാചൽ പ്രദേശിൽ മൂന്ന് ജില്ലകളിൽ മാത്രമേ ഇത് പ്രാബല്യത്തിൽ ഉള്ളൂ. ആസാമിൽ 60 ശതമാനം സായുധസേന പ്രത്യേക അധികാര നിമമ രഹിതമാണ്. 6 ജില്ലകൾക്ക് കീഴിലുള്ള 15 പൊലീസ് സ്റ്റേഷനുകളെ അസ്വസ്ഥ ബാധിത വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷനുകളിലെ പ്രശ്നബാധിത പ്രദേശ വിജ്ഞാപനം നീക്കം ചെയ്തതായും അദ്ദേഹം മാധ്യങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News