ഫുട്ബോള്‍ താരം കരിം ബെന്‍സിമ വിരമിച്ചു

ഫ്രഞ്ച് ഫുട്ബോള്‍ താരം കരിം ബെന്‍സിമ വിരമിച്ചു. 35-ാം ജന്മദിനത്തിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുന്ന കാര്യം താരം ലോകത്തെ അറിയിച്ചത്. നിലവിലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരജേതാവായ ബെന്‍സിമ ലോകകപ്പിനുള്ള ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കുമൂലം പുറത്തായി. കഴിഞ്ഞ ലോകകപ്പിലും ബെന്‍സിമയ്ക്ക് കളിക്കാനായിരുന്നില്ല.

2007-ലാണ് ബെന്‍സിമ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 97 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം നേടിയത് 37 ഗോളുകള്‍ ആണ്. 2009 മുതല്‍ സ്പാനിഷ് ലാലിഗയില്‍ റയല്‍ മഡ്രിഡിനായി കളിക്കുന്ന ബെന്‍സിമ 422 മത്സരങ്ങളില്‍നിന്ന് 224 ഗോളുകള്‍ നേടി. 35 വയസ്സ് തികഞ്ഞ ബെന്‍സിമ ജന്മദിനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News