UKയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബ്രിട്ടനിലെ മലയാളി സമൂഹം

യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടനിലെ മലയാളി സമൂഹം.

യുകെയിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി, മിഡ്‌ലാന്‍ഡ്‌സിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജു അശോകിന്റെയും (40), മക്കള്‍ ജീവ (6), ജാന്‍വി (4) എന്നിവരുടെയും ഭൗതികശരീരങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനായാണ് ബ്രിട്ടിനിലെ മലയാളി സമൂഹമൊന്നാകെ കൈകോര്‍ക്കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷനാണ് ഫണ്ട് ശേഖരണം നടത്തുന്നത്.

അഞ്ജുവിന്റെ നിര്‍ധനരായ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസ്സോസ്സിയേഷന്റെ സഹകരണത്തോടെ ഫണ്ട് ശേഖരണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News