ADVERTISEMENT
5ജി സേവനങ്ങള്‍ക്ക് കേരളത്തിലും തുടക്കും. ഇന്ന് മുതല്‍ കൊച്ചി നഗരത്തില്‍ സേവനം ലഭ്യമാകും. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട് മുതലാകും 5ജി സേവനം ലഭ്യമായി തുടങ്ങുക. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാകും 5 ജി ലഭ്യമാകുക.
കേരളത്തില്‍ റിലയന്‍സ് ജിയോ ആണ് 5 ജി ആദ്യമായി എത്തിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കല്‍, തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും. തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷമാകും കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5ജി എത്തുക.
5ജിയില്‍ 4ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 5ജി ഫോണുള്ളവര്‍ക്ക് ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. സിം കാര്‍ഡില്‍ മാറ്റം വരുത്തേണ്ടി വരില്ല.
ഇന്ത്യയില്‍ ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കിയത്. തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തെ എല്ലാ താലൂക്കുകളിലും ഡിസംബര്‍ അവസാനത്തോടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.