യു കെ കൊലപാതകം; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അയല്‍വാസി കൈരളി ന്യൂസിനോട്

യുകെയില്‍ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. സംഭവം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അയല്‍വാസി സിബു ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് വീടിനുള്ളില്‍ കയറിയതെന്നും ആ സമയം കുട്ടികള്‍ക്ക് ജീവനുണ്ടായിരുന്നെന്നും സിബു ജോസഫ് പറഞ്ഞു. അഞ്ജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സാജുവിനെ വീട്ടില്‍ നിന്നും തന്നെ അറസ്റ്റ് ചെയ്തു. കൊലയ്ക്ക് കാരണം എന്താണെന്ന് അറിയില്ല. സാജു കൊല നടത്തിയത് ഞെട്ടലോടെയാണ് കേട്ടതെന്നാണ് അയല്‍വാസി പ്രതികരിച്ചത്.

പ്രതിയെ ബുധനാഴ്ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വീണ്ടും ഹാജരാക്കും. മലയാളി നഴ്‌സ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News