സാഹിത്യകാരന് ഏത് സാഹചര്യത്തിലും എഴുതാന്‍ കഴിയണം:ഗീതാജ്ഞലി ശ്രീ| Geetanjali Shree

ഏത് സാഹചര്യത്തിലും എഴുതാന്‍ സാഹിത്യകാരന് കഴിയണമെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാജ്ഞലി ശ്രീ. വടകര മടപ്പള്ളി കോളേജില്‍ എഴുത്തുകാരന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തില്‍ സ്ത്രീയെന്ന നിലയില്‍ ഒരു വിവേചനവും ഉണ്ടായിരുന്നില്ലെന്നും ഗീതാജ്ഞലി ശ്രീ പറഞ്ഞു.

എം ആര്‍ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണ പരമ്പരയ്ക്കാണ് എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ ഗീതാജ്ഞലി ശ്രീ മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എത്തിയത്. ഏത് സാഹചര്യത്തിലും എഴുതാന്‍ സാഹിത്യ രംഗത്തുള്ളവര്‍ക്ക് കഴിയേണ്ടതുണ്ടെന്ന് ഗീതാജ്ഞലി പറഞ്ഞു. ഭയത്തിന്റെയും സന്തുഷ്ടിയുടെയും സൗഹൃദത്തിന്റെയും ശത്രുതയുടെയും സാഹചര്യത്തില്‍ എഴുതാന്‍ അവര്‍ തയാറാവണം. അങ്ങനെയല്ലെങ്കില്‍ അവര്‍ ഇല്ലാതാവും. അത് കൊല്ലപ്പെടുകയോ ആത്മഹത്യയോ ആയിരിക്കും. എഴുത്തുകാരനും സമൂഹവും തമ്മിലുള്ള ബന്ധം സ്‌നേഹത്തിലും പരസ്പര ബഹുമാനത്തിലും ആയിരിക്കണമെന്നും ഗീതാജ്ഞലി പറഞ്ഞു.

സ്ത്രീയെന്ന നിലയില്‍ തനിക്ക് എഴുത്തില്‍ വിവേചനം അനുഭവപ്പെട്ടില്ലെന്നും ഗീതാജ്ഞലി അഭിപ്രായപ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥികളുമായി ഗീതാജ്ഞലി സംവാദിച്ചു. ഡോക്ടര്‍ കെ. അരുണ്‍ ലാല്‍ മോഡറേറ്ററായിരുന്നു. എം ആര്‍ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണ പരമ്പര മുന്‍ എം എല്‍ എ സി.കെ.നാണു ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News