ഫിഫ റാങ്കിങ്; ബ്രസീല്‍ ഒന്നാമത്, അര്‍ജന്റീന രണ്ടാമത്

ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍. 1986ന് ശേഷം അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബ്രസീല്‍ തന്നെയാണ് ഒന്നാമത്. ബെല്‍ജിയത്തെ മറികടന്ന് ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്തായെങ്കിലും അത് റാങ്കിംഗിനെ ബാധിച്ചില്ല.

അതേസമയം ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെ വിജയിച്ചതാണ് അര്‍ജന്റീനയ്ക്ക് റാങ്കിംഗില്‍ തിരിച്ചടിയായത്. മുഴുവന്‍ സമയവും, അധിക സമയവും ഉള്‍പ്പെടെ 120 മിനിറ്റിനുള്ളില്‍ ജയിക്കുകയാണെങ്കില്‍ ഇത് കൂടുതല്‍ റാങ്കിംഗ് പോയിന്റുകള്‍ സമ്മാനിക്കുന്നതാണ്. എന്നാല്‍ ഫൈനല്‍ ഷൂട്ടൗട്ടിലൂടെ വിധി നിര്‍ണയിക്കപ്പെട്ടതോടെ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

2021 കോപ്പ അമേരിക്കയും, ലോകകപ്പ് കിരീടവും സ്വന്തമാക്കിയിട്ടും അര്‍ജന്റീനയ്ക്ക് ബ്രസീലിനെ മറികടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏറ്റവും പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തെ പിന്നിലാക്കിയാണ് അവര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ബെല്‍ജിയത്തെയാണ് അവര്‍ പിന്നിലാക്കിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ബെല്‍ജിയം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News