കർണാടകയുമൊത്തുള്ള അതിർത്തിമേഖലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സർക്കാർ

കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ നടപടി.

പുതിയ പദ്ധതിയനുസരിച്ച്, അതിർത്തികളിൽ സ്ഥിതിചെയ്യുന്ന മറാത്തി പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് 10 ലക്ഷം രൂപ ഗ്രാന്റാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. മറാത്തി എഴുത്തുകാരുടെയോ, തത്വചിന്തകരുടെയോ പ്രസംഗങ്ങൾ സംഘടിപ്പിക്കുക, എക്സിബിഷനുകളും പുസ്തകമേളകളും സംഘടിപ്പിക്കുക തുടങ്ങിയ പരുപാടികൾക്കും ആഹ്വാനമുണ്ട്.

കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കം രൂക്ഷമായിരിക്കെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കാവുന്ന ഈ പ്രഖ്യാപനം വരുന്നത്. ബെലഗാവിൽ കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ മഹാരാഷ്ട്ര ഏകീകരണ സേനയടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News