ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ബഫര്‍സോണ്‍ വിഷയം; രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള മുതലെടുപ്പിന് ശ്രമം: M M മണി

ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള മുതലെടുപ്പിനുള്ള ശ്രമമാണെന്ന് M M മണി. വിഷയത്തില്‍ കേന്ദ്രത്തിന് നിയമ ഭേദഗതി നടത്താമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബഫര്‍ സോണില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സഭാ നേതൃത്വവുമായി തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News