‘നികുതിയും കരവും അടക്കണം.അല്ലെങ്കിൽ പിടിച്ചെടുക്കും’; താജ്മഹലിന് നികുതി ആവശ്യപ്പെട്ട് കോർപറേഷൻ

ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പൽ കോർപറേഷന്റെ കത്ത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചത്.

2021-22 ,2022-23 സാമ്പത്തിക വർഷത്തേക്കാണ് നികുതിയടക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചത്. വെള്ളക്കരമായി 1.9 കോടി രൂപയും വസ്തുനികുതിയായി 1.5 ലക്ഷം രൂപയുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുളിൽ തുക അടച്ചില്ലെങ്കില് താജ്മഹൽ പിടിച്ചെടുക്കും എന്നും കത്തിൽ പരാമർശമുണ്ട്.

സ്മാരകങ്ങൾ നികുതിയും കരവും കൊടുക്കേണ്ട എന്നിരിക്കെ എങ്ങനെ ഇത്തരത്തിൽ ഒരു കത്ത് ലഭിച്ചുവെന്ന അത്ഭുതത്തിലാണ് അധികൃതർ. തെറ്റി അയക്കപ്പെടാനുള്ള സാധ്യതയാണ് നിലവിൽ അധികൃതർ അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here