ഏകീകൃത കുര്‍ബാന; സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധം

സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയെച്ചൊല്ലി ഏറണാകുളം – അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കവും പ്രതിഷേധവും. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ അഡ്മിനിസ്രട്രേറ്റര്‍ ചുമതല വഹിക്കുന്ന വൈദികന്‍ ആന്റണി പൂതവേലിനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞ്, മടക്കി അയച്ചു. പീന്നീട് വിമത വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല അഖണ്ഡ ആരാധനയ്ക്ക് തുടക്കമിട്ടു.

മാര്‍ ആന്‍്ഡ്രൂസ് താഴത്തിന്‍രെ നോമിനിയായി പുതുതായി അഡ്മിനിസ്ര്‌ടേറ്റര്‍ ചുമതലയേറ്റ വൈദികന്‍ ആന്റണി പൂതവേലില്‍ കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനായി എത്തുന്നുന്നുണ്ടെന്ന് വിശ്വാസികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ കത്തീഡ്രലില്‍ രാവിലെ മുതല്‍ തമ്പടിച്ചിരുന്നു. ആറുമണിയോടെ ആന്റണി പുതവേലില്‍ പള്ളിയിലേക്ക് കുര്‍ബാന അര്‍പ്പിക്കാനായും എത്തി. ഇതോടെ പ്രതിഷേധവുമായിവിശ്വാസികള്‍ വളഞ്ഞു. കുര്‍ബാന അര്‍പ്പിക്കാന്‍ സമ്മതിക്കാതെ ആക്രോശ വിളികളുമായി വിശ്വാസികള്‍, അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തെ തടസ്സപ്പെടുത്തി.ഒടുവില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പള്ളിയങ്കണത്തെ ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു. സിനഡ് തീരുമാനമാണ് താന്‍നടപ്പാക്കുന്നതെന്നും തന്നില്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും മടങ്ങുന്നതിനിടെ വൈദികന്‍ ആന്റണി പൂതവേലില്‍ വ്യക്തമാക്കി.

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങിയതോടെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല അഖണ്ഡ ആരാധന യജ്ഞം തുടങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല മാറ്റി കൊണ്ടു രൂപതാ ഉത്തരവ് ഇറങ്ങുന്നതുവരെ മാരത്തോണ്‍ ആരാധന നടപടികളുമായിമുന്നോട്ടു പോകാന്‍ തന്നെയാണ് ഒരു വിഭാഗം വിശ്വാസികളുടെ നീക്കം. അതേസമയം, ക്രിസ്മസ് ആഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രമെന്നിരിക്കേ കത്തീഡ്രല്‍ ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News