ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപിക്കെതിരായ പ്രസ്ഥാവനയില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം. മാപ്പ് പറയേണ്ടതില്ലാന്ന് ഖാര്‍ഗെ. ഇതോടെ രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. അതിര്‍ത്തി സംഘര്‍ഷത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിക്കാത്തതോടെ പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങി.

അതേസമയം, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് നേതാവ് അജയ് റായ്‌സഭയില്‍ വച്ച് അപമാനിച്ചെന്ന് ആരോപിച്ച ലോകസഭയില്‍ ഭരണപക്ഷം പ്രതിഷേധിച്ചു. ഭരണ, പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News